ഹോവ്: ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ അണ്ടർ 19 ടീമിന് ആദ്യയൂത്ത് ഏകദിന മത്സരത്തിൽ 6 വിക്കറ്റിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെ 42.2 ഓവറിൽ ഇന്ത്യൻ അണ്ടർ 19 ടീം 172 റൺസിന് ഓൾഔട്ടാക്കി. ഇന്ത്യയ്‌ക്കായി കനിഷ്‌ക് ചൗഹാൻ 3 വിക്കറ്റ് വീഴ്‌ത്തി. മലയാളി താരം മുഹമ്മദ് ഇനാൻ,അംബരീഷ്,ഹെനിൻ പട്ടേൽ എന്നിവർ 2 വിക്കറ്റ് വീതം വീഴ്‌ത്തി.
വെടിക്കെട്ടുമായി സൂര്യവംശി
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ വിജയം വെറും 19 പന്തിൽ 5 സിക്സും 3 ഫോറുംഉൾപ്പെടെ 48 റൺസ് അടിച്ചുകൂട്ടിയ വിസ്മയ താരം വൈഭവ് സൂര്യവംശി അനായാസമാക്കി.ഒന്നാം വിക്കറ്റിൽ ക്യാപ്ടൻ ആയുഷ് മാത്രേയ്‌ക്കൊപ്പം (21) 7.3ഓവറിൽ സൂര്യവംശി 71 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 24 ഓവറിൽ 4 വിക്കറ്റ് നഷ്‌ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യത്തിലെത്തി (178/4).
ഇന്ത്യൻ ടീം പരിശീലനം തുടങ്ങി
ബിർമിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ടീം പരിശീലനം തുടങ്ങി. ഇന്നെ പ്രാദേശിക സമയം രാവിലെ 9.25 മുതൽ മൂന്ന് മണിക്കൂർ നേരം ഇന്ത്യൻ ടീം പരിശീലനം നടത്തി. അതേസമയം രണ്ടാം ടെസ്റ്റിൽ കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ലാത്ത ജസ്പ്രീത് ബുംറയും പ്രസിദ്ധ് കൃഷ്ണയും നെറ്റ്‌സിലെ പരിശീലനത്തിൽ നിന്ന് വിട്ടുനിന്നു. പരമ്പരയിൽ ഇന്ത്യ 0-1ന് പിന്നിലാണ്. ജൂലായ് 2നാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |