ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറൻ പാകിസ്ഥാനിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ടു ദിവസത്തിനിടെ മരിച്ചത് 17 പേർ. ഖൈബർ പക്തൂൻഖ്വ പ്രവിശ്യയിലെ സ്വാത് നദി കരകവിഞ്ഞു. നദിക്കരയിലെത്തിയ സഞ്ചാരികളിൽ നിരവധി പേരെ കാണാതായി. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ജൂലായ് മുതൽ മൺസൂൺ തുടങ്ങുന്നതിനാൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |