ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ചാവേറാക്രമണത്തിൽ 16 സൈനികർ കൊല്ലപ്പെട്ടു. വടക്കു പടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺ പ്രവിശ്യയിലാണ് സൈനിക വാഹന വ്യൂഹത്തിന് നേരെ ചാവേർ ആക്രമണമുണ്ടായത്. സ്ഫോടക വസ്തു നിറച്ച വാഹനം സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പ്രദേശവാസികൾ അടക്കം മുപ്പതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ആറുപേർ കുട്ടികളാണ്. പരിക്കേറ്റ നാലു സൈനികരുടെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്‌രികെ താലിബാന്റെ ഉപവിഭാഗമായ ഹാഫിൽ ഗുൽ ബഹാദൂർ ആർമി ഏറ്റെടുത്തു.
ഈ വർഷത്തിന്റെ തുടക്കം മുതൽ ഈ വർഷം തുടക്കം മുതൽ ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും സർക്കാരിനെതിരെ പോരാടുന്ന സായുധ സംഘങ്ങൾ നടത്തിയ ആക്രമണങ്ങളിൽ ഏകദേശം 290 പേർ കൊല്ലപ്പെട്ടിട്ടുണ്ട്, അവരിൽ ഭൂരിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |