ബിരുദ പ്രവേശനം സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കോളേജിൽ ഹാജരാകേണ്ട തീയതി 30 ന് ഉച്ചയ്ക്ക് 12 ന്.
വിദ്യാർത്ഥികൾക്ക് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് സ്പോർട്സ് ക്വാട്ട ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ്പരിശോധിക്കാം. വിശദവിവരങ്ങൾക്ക് https://admissions.keralauniversity.ac.in/fyugp2025 സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ:
8281883052.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എസ്സി
മാത്തമാറ്റിക്സ് (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക്
ജൂലായ് 7 വരെ exams.keralauniversity.ac.in മുഖേന
അപേക്ഷിക്കാം.
പിഎച്ച്.ഡി കോഴ്സ് വർക്ക് പരീക്ഷാഫലം
മാർച്ചിൽ നടത്തിയ പിഎച്ച്.ഡി കോഴ്സ് വർക്ക്
(ഡിസംബർ 2024 സെഷൻ) പരീക്ഷാഫലം
വെബ്സൈറ്റിൽ.
പിഎച്ച്.ഡി രജിസ്ട്രേഷൻ
ജൂലായ് 2025 സെഷൻ പിഎച്ച്.ഡി രജിസ്ട്രേഷന്
ജൂലായ് 1മുതൽ 15 വരെ www.research.keralauniversity.ac.inൽ അപേക്ഷകൾ സമർപ്പിക്കാം. റിസർച്ച് പോർട്ടൽ വെബ്സൈറ്റിൽ പ്രൊഫൈൽ തയ്യാറാക്കാത്തവർക്ക് അതിനുള്ള ലിങ്ക് ഓപ്പൺ ചെയ്തിട്ടുണ്ട്.
എം.ജി സർവകലാശാലരണ്ടാം അലോട്ട്മെന്റ്
അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദാനന്തര ബിരുദ,ബി.എഡ് പ്രോഗ്രാമുകളിൽ ഏകജാലക സംവിധാനം വഴി പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂലായ് രണ്ടിന് വൈകിട്ട് നാലിന് മുൻപ് പ്രവേശനം നേടണം.
ക്ലാസുകൾ ജൂലായ് 1ന്
അഫിലിയേറ്റഡ് കോളേജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെയും സർവകലാശാലാ ക്യാമ്പസിൽ ഗ്രാജ്വേറ്റ് സ്കൂളിനു കീഴിലുള്ള 4+1 പ്രോഗ്രാമുകളുടെയും ക്ലാസുകൾ ജൂലായ് 1 ന് തുടങ്ങും.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എം.എസ്സി പോളിമർ കെമിസ്ട്രി (സി.എസ്.എസ് 2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഏപ്രfൽ 2025) പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലായ് ഏഴിന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നടക്കും.
നാലാം സെമസ്റ്റർ എം.എസ്സി പ്ലാന്റ് ബയോടെക്നോളജി (സി.എസ്.എസ് 2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലായ് 10,11 തീയതികളിൽ തിരുവല്ല, മാക്ഫാസ്റ്റ് കോളേജിൽ നടക്കും.
എൽ എൽ.എംപ്രവേശന പരീക്ഷ അപേക്ഷ
തിരുവനന്തപുരം: കേരളത്തിലെ നാല് സർക്കാർ ലാ കോളേജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ ലാ കോളേജുകളിലേയും എൽ എൽ.എം പ്രവേശന പരീക്ഷ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ ഓൺലൈനായി നടത്തും. ഇതിനായി ജൂലായ് 10, വൈകിട്ട് 5 വരെ www.cee.kerala.gov.in വഴി അപേക്ഷിക്കാം. വിശദാംശങ്ങൾക്ക് www.cee.kerala.gov.in.
ജി.ഐ.എഫ്.ഡി പ്രവേശനം
തിരുവനന്തപുരം: അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗിൽ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് ജൂലായ് 10വരെ www.polyadmission.org/gifd വഴി അപേക്ഷിക്കാം. ഇൻഡസ്ട്രി ഇന്റേൺഷിപ്പ്,വ്യക്തിത്വ
മികവും വിദേശരാജ്യങ്ങളിൽ ജോലി ലഭിക്കാനുളള സാദ്ധ്യത പരിഗണിച്ച് ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കാനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും ഇതോടൊപ്പം നൽകും.എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിനർഹത നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം.വിശദവിവരങ്ങൾക്ക് ഫോൺ 9074141036,9895543647,8606748211,7356902560,04722812686.
എൽ എൽ.ബി: അപേക്ഷയിൽ ന്യൂനത പരിഹരിക്കാം
തിരുവനന്തപുരം: 2025-26 അദ്ധ്യയന വർഷത്തെ സംയോജിത പഞ്ചവത്സര എൽ എൽ.ബി കോഴ്സിലേയ്ക്കുള്ള ഓൺലൈൻ അപേക്ഷയോടൊപ്പം സമർപ്പിച്ച രേഖകളിൽ ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ്www.cee.kerala.gov.in ൽ ലഭ്യമാക്കിയിട്ടുണ്ട്. ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ ഓൺലൈനായി ജൂലായ് 3 ന് മുൻപായി അപ്ലോഡ് ചെയ്യണം. അപാകതകൾ പരിഹരിക്കുന്നതിന് പിന്നീട് അവസരം നൽകുന്നതല്ല.നിശ്ചിത സമയത്തിനകം നേറ്റിവിറ്റി രേഖകളിലെ ന്യൂനതകൾ പരിഹരിക്കാത്തവരുടെ സാമുദായിക, പ്രത്യേക സംവരണാനുകൂല്യങ്ങൾ റദ്ദാകും.
ഹെൽപ് ലൈൻ നമ്പർ : 0471 – 2332120, 2338487
ജർമൻ ഭാഷ പരിശീലനം
തിരുവനന്തപുരം: ഐ.എച്ച്. ആർ.ഡി മോഡൽ ഫിനിഷിംഗ് സ്കൂളിൽ ജൂലായ് 10ന് ആരംഭിക്കുന്ന എ1 ലെവൽ ജർമൻ ഭാഷ പരിശീലനത്തിന് രജിസ്റ്റർ ചെയ്യാം. 40 പേരടങ്ങുന്ന പ്രഭാത, സായാഹ്ന, ഓൺലൈൻ ബാച്ചുകളിലാണ് ക്ലാസുകൾ. കോഴ്സ് ദൈർഘ്യം 60 മണിക്കൂർ (3 മാസം).
താല്പര്യമുള്ളവർക്ക് ഐ.എച്ച്. ആർ.ഡി മോഡൽ ഫിനിഷിംഗ് സ്കൂളിൽ (സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം ക്യാംപസ്, പി.എം.ജി,ജംഗ്ഷൻ, തിരുവനന്തപുരം 33) നേരിട്ടെത്തിയോ ഓൺലൈനായോ
രജിസ്റ്റർ ചെയ്യാം. ഫോൺ 8547005050, 8921628553, 9496153141.
ക്ലീൻ കേരള കമ്പനിയിൽ ഒഴിവ്
തിരുവനന്തപുരം : ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലാ ഓഫീസുകളിലേക്ക് സെക്ടർ കോഓർഡിനേറ്റർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അതത് ജില്ലകളിലുള്ളവരുടെ അഭാവത്തിൽ മറ്റ് ജില്ലക്കാരെ പരിഗണിക്കും. പ്രായം: 50ന് താഴെ. യോഗ്യത: ബിരുദം. 2 വർഷത്തെ പ്രവൃത്തിപരിചയം വേണം. വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും ഓരോ സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുൻസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം 10 വിലാസത്തിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2724600.
ജി.എസ്.ടി ഓഫീസ് ഇന്നും തുറക്കും
തിരുവനന്തപുരം:ആംനസ്റ്റി പദ്ധതി നാളെ തീരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്തെ ഇതുമായി ബന്ധപ്പെട്ട ജി.എസ്.ടി ഓഫീസുകൾ അവധിദിനമായ ഇന്നും തുറന്നിരിക്കും.നികുതി കുടിശിക തീർക്കാൻ മുന്നോട്ടുവരുന്നവരുടെ സഹായത്തിനും സംശയനിവാരണത്തിനുമാണിത്.ജനറൽ ആംനെസ്റ്റി,ഫ്ളഡ് സെസ്സ് ആംനെസ്റ്റി,ബാർ ഹോട്ടൽ ആംനെസ്റ്റി, ഡിസ്റ്റിലറി അരിയർ സെറ്റിൽമെന്റ് സ്കീം എന്നീ നാല് തരത്തിലുള്ള ആംനെസ്റ്റി പദ്ധതികളാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ജി.എസ്.ടി ആംനെസ്റ്റിക്കായുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയും ജൂൺ 30 ആണ്
.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |