ഇസ്ലാമാബാദ്: പാകിസ്താനിൽ സൈനിക വാഹന വ്യൂഹത്തിനുനേരെയുണ്ടായ ചാവേറാക്രമണത്തിൽ 16 സൈനികർക്ക് ദാരുണാന്ത്യം. പ്രദേശവാസികൾ അടക്കം 30ലധികം പേർക്ക് പരുക്കേറ്റു. പരിക്കേറ്ര നാല് സൈനികരുടെ നില ഗുരുതരമാണ്. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വയിൽ പ്രവിശ്യയിലെ വടക്കൻ വസീറിസ്താൻ ജില്ലയിലാണ് സംഭവം. സ്ഫോടക വസ്തു നിറച്ച വാഹനം സൈനിക വാഹന വ്യൂഹത്തിലേയ്ക്ക് ഇടിച്ച് കയറ്റുകയായിരുന്നു. പരുക്കേറ്റവരിൽ ആറ് പേർ കുട്ടികളാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്റെ ഒരു വിഭാഗമായ ഹാഫിസ് ഗുൽ ബഹാദൂർ സായുധ സംഘം ഏറ്റെടുത്തു.
എന്നാൽ മേഖലയിൽ തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) ആക്രമണങ്ങൾ നടത്താറുണ്ട്. സ്ഫോടനത്തിൽ രണ്ട് വീടുകളുടെ മേൽക്കൂരകൾ തകർന്നു. ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ മേഖലകളിൽ തീവ്രവാദ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണിത്. ഈ വർഷം തുടക്കം മുതൽ ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും സർക്കാരിനെതിരെ പോരാടുന്ന സായുധ സംഘങ്ങൾ നടത്തിയ ആക്രമണങ്ങളിൽ ഏകദേശം 290 പേർ കൊല്ലപ്പെട്ടിട്ടുണ്ട്, അവരിൽ ഭൂരിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |