കോഴിക്കോട്: മലബാറിലെ ഏറ്റവും വലിയ കിഡ്‌നി സ്റ്റോൺ ലേസർ ചികിത്സ ക്യാമ്പ് ജൂലൈ ഒന്നു മുതൽ 31 വരെ കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിൽ നടക്കും.ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ മൂത്രാശയ രോഗങ്ങൾ, വൃക്കയിലെ കല്ല്, പ്രൊസ്റ്റേറ്റ് തുടങ്ങിയ രോഗങ്ങൾക്ക് എല്ലാം ഇളവുകളോടെ ചികിത്സ ലഭ്യമാക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് രജിസ്‌ട്രേഷനും ഡോക്ടർ കൺസൾട്ടേഷനും സൗജന്യമാണ്. ശസ്ത്രക്രിയകൾക്ക് 40 മുതൽ 50 ശതമാനം വരെ, ലാബ് സേവനങ്ങൾക്ക് 25 ശതമാനം, റേഡിയോളജി സേവനങ്ങൾക്ക് 15 ശതമാനം എന്നിങ്ങനെ നിരക്കിളവുകൾ ലഭിക്കും. യൂറോളജി സ്‌പെഷലിസ്റ്റ് ഡോ. തേജസ് ലാലിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. രജിസ്റ്റർ ചെയ്യാൻ - 8086668332
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |