മാന്നാർ: ഗ്രാമപഞ്ചായത്ത് 16-ാം വാർഡിന്റെയും തിരുവല്ല ഐ മൈക്രോ സർജറി കണ്ണാശുപത്രി വിഷൻ 2025ന്റെയും സംയുക്താഭിമുഖ്യത്തിൽ കുട്ടംപേരൂർ മഹാത്മജി സ്മാരക വായനശാലയിൽ സൗജന്യനേത്ര പരിശോധന ക്യാമ്പ് നടന്നു. മാന്നാർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ ശിവപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് അംഗം ജഗദമ്മ അദ്ധ്യക്ഷയായി. ഐ മൈക്രോ സർജറി കണ്ണാശുപത്രി പി.ആർ.ഒ രമ്യ മുഖ്യപ്രഭാഷണം നടത്തി. സിനി, അശ്വനി, പർഹത് എന്നിവർ പങ്കെടുത്തു.എ.ഡി.എസ് പ്രസിഡന്റ് ജയശ്രീ സ്വാഗതവും വൈസ് പ്രസിഡന്റ് ദിവ്യ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |