സുൽത്താൻ ബത്തേരി: ദേശീയപാതയിലും, ജലാശയങ്ങളിലും വനങ്ങളിലുമെല്ലാം നിയമം ലംഘിച്ചുകൊണ്ടാണ് സാഹസിക റീൽസ് എടുക്കുന്നവർക്കെതിരെ ശക്തമായ നടപടിയുമായി മോട്ടോർ വാഹന വകുപ്പും, പൊലീസും രംഗത്തിറങ്ങി കഴിഞ്ഞു.
അപകടകരമായ രീതിയിൽ വാഹനത്തിലും മറ്റുമായി റീൽസ് ഷൂട്ടിംഗ് നടത്തിവരുന്നവരെ പിടികൂടി വാഹനത്തിന്റെ ആർ.സിയും വാഹനം ഓടിച്ചയാളിന്റെ ഡ്രൈവിംഗ് ലൈസൻസ് കട്ട് ചെയ്തു കൊണ്ടുള്ള നടപടിയാണ് നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള നെല്ലാറച്ചാൽ വ്യൂപോയന്റിൽ കാരപ്പുഴ ഡാമിലെ റിസർവോയറിൽ വാഹനം ഓടിച്ച് അപകടം വരുത്തി വെച്ച രണ്ട് വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും നടപടിയെടുത്തു. വ്യൂപോയന്റിലെ പുൽത്തകിടിയിൽ ട്രാക്ടർ കൊണ്ട് അഭ്യാസപ്രകടനം നടത്തി അപകടം വരുത്തുകയും ചെയ്തയാൾക്കെതിരെയാണ് ആദ്യ നടപടി. ശനിയാഴ്ച രാവിലെ വടകരയിൽ നിന്നെത്തിയ അഞ്ചംഗ സംഘം വ്യൂപോയന്റിൽ വാഹനമോടിച്ച് റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ ജീപ്പ് വെള്ളത്തിലേയ്ക്ക് വീണു. ഓടികൂടിയ നാട്ടുകാർ വാഹനത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. ഫയർഫോഴ്സ് എത്തിയാണ് റിസർവോയറിൽ നിന്ന് ജീപ്പ് കരക്കെത്തിച്ചത്. വാഹനത്തിലുണ്ടായിരുന്ന മീനങ്ങാടി മന്തക്കണ്ടി വീട്ടിൽ പി.കെ. ഫായീസ് (24), കുറ്റ്യാടി കായക്കൊടി പുത്തൻ വീട്ടിൽ മുഹമ്മദ് റജാസ് (26), വടകര പുറമേരികോട്ടളത്തിൽ താഴെ കുന്നി വീട്ടിൽ മുഹമ്മദ് ഷാഫി (26), കോഴിക്കോട് മങ്ങലോട് തയ്യുള്ളതിൽ വീട്ടിൽ മുഹമ്മദ് ഷാനീഫ് (28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യൂപോയന്റിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് നടപടി. ഇറിഗേഷൻ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഈ സ്ഥലത്ത് അതിക്രമിച്ച്കയറുന്നവർക്കെതിരെ നടപടിക്കൊരുങ്ങുകയാണ് ജലസേചന വകുപ്പും
ജലാശയങ്ങൾക്ക് പുറമെദേശീയ പാതയിലും വനമേഖലയിലും റീൽസ് ഷൂട്ടിന്റെപേരിൽ അഭ്യാസ പ്രകടനങ്ങൾ നടക്കുന്നു. ദേശീയപാത 766 ൽ വാഹനത്തിന്റെ ബോണറ്റിലും ഇരുവശത്തെയുംഡോർ തുറന്ന് വാതിലിൽ പിടിച്ചും മറ്റുമാണ് അഭ്യാസം. വനമേഖലയിലൂടെയുള്ള പാതയിൽ മൃഗങ്ങളുടെ പശ്ചാത്തലത്തിൽ റീൽസ്ഷൂട്ട് ചെയ്യുന്നതും വിരളമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |