കോഴിക്കോട്: തൊണ്ടയാട് ബൈപാസിന് സമീപം നെല്ലിക്കോട് ഫ്ലാറ്റ് നിർമ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ നിർമ്മാണത്തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി എലിയസർ എക്ക (30) ആണ് മരിച്ചത്. രണ്ട് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് ഇയാളെ പുറത്തെടുക്കാനായത്.
ഇന്നലെ രാവിലെ 11 മണിയോടെയുണ്ടായ മണ്ണിടിച്ചിലിൽ മൂന്നുപേരാണ് മണ്ണിനടിയിൽ കുടുങ്ങിയത്. മണ്ണിനടിയിൽപ്പെട്ട അലക്സ് (22), ആദേശ് ( 25) എന്നിവരെ പെട്ടെന്ന് പുറത്തെത്തിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനായി. ഇവരുടെ പരിക്ക് ഗുരുതരമല്ല. അഗ്നിരക്ഷാസേനയും പൊലീസുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവ സ്ഥലത്ത് വീണ്ടും മണ്ണിടിഞ്ഞതിനെത്തുടർന്ന് തൊട്ടടുത്ത താമസക്കാർക്കും മാറാൻ നിർദ്ദേശം നൽകി. സ്ഥലത്തെ അശാസ്ത്രീയ നിർമ്മാണം തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വില്ലേജ് ഓഫീസർക്കും തഹസിൽദാർക്കും നേരത്തെ പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |