ശിവഗിരി: ശിവഗിരി മഠത്തിലെ പ്രധാന വഴിപാടായ മഹാഗുരുപൂജയിൽ കഴിഞ്ഞദിവസം എഴുകോൺ മാറനാട് കാരിവേലിൽ ചിറ്റാക്കോട് ശ്രീകുമാരമംഗലം ക്ഷേത്രവും പങ്കാളികളായി. വിവിധ എസ്.എൻ.ഡി.പി യോഗം ശാഖകളും ക്ഷേത്രങ്ങളും ഗുരുധർമ്മ പ്രചരണസഭാ യൂണിറ്റുകളും മറ്റു ഗുരുദേവ പ്രസ്ഥാനങ്ങളും ശിവഗിരിയിൽ മഹാഗുരുപൂജ നടത്തിവരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിൽ നിന്നും സംഘടനകളും വ്യക്തികളും പൂജയിൽ പങ്കെടുക്കാറുണ്ട്. ഗുരുദേവ ഭക്തരുടെ കുടുംബാംഗങ്ങളുടെ പേരും നക്ഷത്രവും നൽകിയും, സ്ഥാപനങ്ങളുടെ തുടക്കത്തിലും വാർഷികത്തിനും, വിദ്യാരംഭം, തുടർപഠനം, വിവാഹ നിശ്ചയം, വിവാഹം, വിവാഹ വാർഷികം തുടങ്ങിയ വേളകളിലും ഉറ്റവരുടെ ചരമവാർഷികദിനത്തിലുമൊക്കെയായി മഹാഗുരുപൂജ നടത്തുന്നുണ്ട്. ഗുരുപൂജ വിവരങ്ങൾക്ക് : 9447551499.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |