ശിവഗിരി : ശിവഗിരി മഠത്തിലെ പ്രധാന വഴിപാടായ മഹാഗുരുപൂജയിൽ ഇന്ന് ചേർത്തല വയലാർ ഗുരുധർമ്മ പ്രചരണസഭ അസ്പർശാനന്ദ സ്വാമി യൂണിറ്റ് പങ്കാളികളാകും. ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചരണ സഭയുടെ നിരവധി ജില്ലാ, മണ്ഡലം യൂണിറ്റുകൾ മഹാഗുരുപൂജ നിർവഹിക്കാറുണ്ട്. എസ്.എൻ.ഡി.പി യോഗം യൂണിയനുകളും ശാഖകളും കുടുംബയൂണിറ്റുകളും ക്ഷേത്രങ്ങളും മഹാഗുരുപൂജ നടത്തിവരുന്നു. മുംബൈയിലെ സീഗൾ ഇന്റർനാഷണൽ വ്യവസായ ഗ്രൂപ്പിന് വേണ്ടി മാനേജിംഗ് ഡയറക്ടർ ഡോ.സുരേഷ് കുമാർ മധുസൂദനൻ ഇന്നലെ മഹാഗുരുപൂജ നടത്തി. ഗുരുഭക്തർ സ്ഥാപനങ്ങൾക്ക് തുടക്കം കുറിക്കുമ്പോഴും വാർഷികവേളകളിലും മഹാഗുരുപൂജ നടത്തുക പതിവാണ്. പൂജകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും അവസരമുണ്ട്. വിവരങ്ങൾക്ക് : 9447551499
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |