ന്യൂഡൽഹി: ഗാന്ധിജി ശിവഗിരിയിലെത്തി ഗുരുദേവനുമായി കൂടിക്കാഴ്‌ച നടത്തിയതിന്റെ നൂറാം വാർഷികാഘോഷം ഇന്ന് രാവിലെ 11ന് ന്യൂഡൽഹി വിജ്ഞാൻഭവനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത,കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ,യു.ഡി.എഫ് കൺവീർ അടൂർ പ്രകാശ് എം.പി,ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ പങ്കെടുക്കും. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദയുടെ പ്രാർത്ഥനയോടെ തുടങ്ങുന്ന ഉദ്ഘാടന ചടങ്ങിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ഗാന്ധിജി-ഗുരുദേവൻ കൂടിക്കാഴ്ച സംബന്ധിച്ച് സ്വാമി സച്ചിദാനന്ദ ഇംഗ്ലീഷിലും മലയാളത്തിലും രചിച്ച പുസ്തകം പ്രധാനമന്ത്രിക്ക് സമർപ്പിക്കും. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറയും. ഉച്ചയ്‌ക്ക് 12.15ന് 'ലോകസമാധാനം ശ്രീനാരായണ ഗുരു ദർശനത്തിലൂടെ' എന്ന വിഷയത്തിൽ നടക്കുന്ന സെഷൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ,ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ,അനീഷ് ദാമോദരൻ എന്നിവരും പങ്കെടുക്കും.കെ.പി.എം.എസ് ഡൽഹി പ്രസിഡന്റ് കെ.രാജു, കെ.ജി.ബാബുരാജ്,കെ.മുരളീധരൻ,ഡോ.എ.വി. അനൂപ്,വി.കെ.മുരളീധരൻ, ജി.കോമളൻ,സുരേഷ് കുമാർ മധുസൂതനൻ,എം.കെ.ജി.പിള്ള തുടങ്ങിയവരെ ആദരിക്കും. സംഘാടക സമിതി ജനറൽ കൺവീനർ ബാബു പണിക്കർ സ്വാഗതവും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ നന്ദിയും പറയും. 2.30ന് ഗുരുദേവൻ-ഗാന്ധി കൂടിക്കാഴ്‌ച ചരിത്രവും സമകാലിക പ്രസക്തിയും എന്ന ചർച്ച ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത ഉദ്ഘാടനം ചെയ്യും. അറ്റോർണി ജനറൽ വെങ്കട്ടരമണി അദ്ധ്യക്ഷത വഹിക്കും.എം.പിമാരായ കൊടുക്കുന്നിൽ സുരേഷ്,എ.എ.റഹീം, ഡൽഹി ശ്രീനാരായണ കേന്ദ്ര പ്രസിഡന്റ് ബീനാ ബാബുറാം തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |