ശിവഗിരി : മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുദേവനെ സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷം ഡൽഹി വിജ്ഞാൻ ഭവനിൽ സംഘടിപ്പിച്ച 101 അംഗങ്ങൾ അടങ്ങിയ പ്രവർത്തകസമിതിയെ ശിവഗിരി മഠം അഭിനന്ദിച്ചു. ഡൽഹി ശ്രീനാരായണ കേന്ദ്രം, എസ്.എൻ.ഡി.പി യോഗം ഡൽഹി യൂണിയൻ, എൻ.എസ്.എസ് ഡൽഹി യൂണിയൻ, കെ.പി.എം.എസ് യൂണിയൻ, വിശ്വകർമ്മ സമാജം, പാഞ്ചജന്യം ഭാരതം, ഗുരുധർമ്മ പ്രചാരണസഭ, അഖിലേന്ത്യ മലയാളി സമാജം, ഡൽഹി മലയാളി സമാജം, ഹരിജൻ സേവാസമാജം തുടങ്ങിയ പ്രസ്ഥാനങ്ങളും ശിവഗിരിയോടും ഗുരുദേവനോടും ആദരവ് പ്രകടിപ്പിക്കുന്ന നിരവധി വ്യക്തിത്വങ്ങളും ചേർന്നാണ് ശതാബ്ദി സമ്മേളനം സംഘടിപ്പിച്ചത്.
24ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നടന്ന സമ്മേളനങ്ങളിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, അറ്റോർണി ജനറൽ വെങ്കിട്ട രമണി, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, മുൻ മന്ത്രി വി. മുരളീധരൻ, എം.പി മാരായ അടൂർ പ്രകാശ്, എം.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എ.എ. റഹീം, ഗോകുലം ഗോപാലൻ, എ.വി. അനൂപ്, മുരള്യ മുരളീധരൻ, ബാബുരാജൻ ബഹ്റിൻ, സുരേഷ് കുമാർ മുംബയ്, അഹമ്മദ് സിദ്ദിഖ് അബുദാബി, മുരളീധരൻ മുംബയ്, കോമളൻ മുംബയ് എന്നിവരോട് ശിവഗിരി മഠം കൃതജ്ഞത രേഖപ്പെടുത്തി. കമ്മറ്റി ചെയർമാൻ കെ.ആർ. മനോജ്, ജനറൽ കൺവീനർ ബാബു പണിക്കർ, ബീന ബാബുറാം തുടങ്ങിയവരോടും 101 പേരടങ്ങിയ കമ്മറ്റിയംഗങ്ങളോടും കൃതജ്ഞത പ്രകാശിപ്പിക്കുന്നതായി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |