കരുനാഗപ്പള്ളി: കേരളത്തിലെ സർവീസ് പെൻഷൻകാർക്കും ജീവനക്കാർക്കും 2024 ജൂലായ് ഒന്നു മുതൽ ലഭ്യമാകേണ്ട പെൻഷൻ ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിന് കമ്മിറ്റിയെ നിയമിക്കുക, കുടിശ്ശിയായ 18 ശതമാനം ക്ഷാമശ്വാസം അനുവദിക്കുക, മെഡി സെപ്പിലെ അപാകതകൾ പരിഹരിച്ച് കുറ്റമറ്റതാക്കുക തുടങ്ങിയ ആവശ്യങ്ങൾ
ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ട്രഷറികൾക്കു മുന്നിൽ നാളെ കരിദിനം ആചരിക്കുന്നു. കരിദിനാചരണം വിജയിപ്പിക്കുന്നതിന് കെ.എസ്.എസി.പി.എ കരുനാഗപ്പളളി നിയോജകമണ്ഡലം പ്രവർത്തക യോഗം തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.ഷാജഹാൻ യോഗം ഉദ്ഘാടനം ചെയ്തു. ഇ.അബ്ദുൽ സലാം അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് സി.അജിത് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. രാജശേഖരൻ പിള്ള , ലത്തീഫ് ഒറ്റതെങ്ങിൽ. പ്രൊ.ആർ.രവീന്ദ്രൻ പിള്ള, ഇടവരമ്പിൽ ശ്രീകുമാർ, അരവിന്ദഘോഷ്. പി.സോമൻ പിള്ള, മുഹമ്മദ് മുസ്തഫ, എസ്.ശർമിള. ജി.വിനയൻ ,രാധാമണി , അഡ്വ.എസ്.ഗോപാലകൃഷ്ണപിള്ള,സുരേഷ് മഠത്തിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |