മലപ്പുറം: സംസ്ഥാന ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിന് നടപടി സ്വീകരിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ജില്ലയിലെ സർക്കാർ ജീവനക്കാർ വഞ്ചനാ ദിനമായി ആചരിക്കും. രാവിലെ 10ന് സിവിൽ സ്‌റ്റേഷനിൽ ജീവനക്കാരുടെ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തും. കെ.ജി.ഒ.യു സംസ്ഥാന വൈസ് പ്രസിഡന്റ് സി. ബ്രിജേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.പി. പ്രശാന്ത്, സെക്രട്ടറി എ.കെ. അഷ്റഫ്, ട്രഷറർ യു. സഞ്ജീവ് തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |