ടെഹ്റാൻ: ഇറാനിൽ ആക്രമണം നടത്തിയതിന് അമേരിക്കൻ പ്രസിഡന്റ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമെതിരെ ഇറാൻ ഷിയാ നേതാവിന്റെ ഫത്വ. അയത്തൊല്ല നാസർ മകരെം ഷിറാസിയാണ് ഇരുരാഷ്ട്ര തലവൻമാർക്കുമെതിരെ ഫത്വ പുറപ്പെടുവിച്ചത്. ട്രംപിനെയും നെതന്യാഹുവിനെയും ദൈവത്തിന്റെ ശത്രുക്കൾ എന്നും ഷിയാ നേതാവ് വിശേഷിപ്പിച്ചു.
ഇറാനിലെ ഭരണകൂടത്തെ ഭീഷണിപ്പെടുത്തിയ അമേരിക്കയുടെയും ഇസ്രേയലിന്റെയും നേതാക്കളെ താഴെയിറക്കാൻ നാസർ മകരേം ഷിരാസി ആഹ്വാനം ചെയ്തു.
ജൂൺ 13ന് ഇറാനിൽ ഇസ്രയേലിന്റെ ബോംബാക്രമണം നടത്തിയതിനെ തുടർന്നാണ് ഇരുരാഷ്ട്രങ്ങളും തമ്മിൽ യുദ്ധം തുടങ്ങിയത്. ആക്രമണത്തിൽ ഇറാനിലെ ഉന്നത സൈനിക കമാൻഡർമാരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാനിലെ ആണവ കേന്ദ്രങ്ങളിലേക്ക് അമേരിക്കയും ആക്രമണം നടത്തിയിരുന്നു. മറുപടിയായി ഇറാൻ ഖത്തറിലെ അമേരിക്കയുടെ സൈനിക താവളം ആക്രമിച്ചു. ഇതിന് പിന്നാലെ ഡൊണാൾഡ് ട്രംപ് വെടിനിറുത്തൽ പ്രഖ്യാപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |