മാഹി : മഹാത്മാ ഗാന്ധി ഗവൺമെന്റ് ആർട്സ് കോളേജിന് നാഷണൽ അസസ്സ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ ബി പ്ളസ് പ്ളസ് ഗ്രേഡ് നല്കി. കോളേജിന് ഒന്നും രണ്ടും സൈക്കിളിൽ ബി ഗ്രേഡ് ആണ് ഉണ്ടായിരുന്നത്. ഇത് ഒറ്റയടിക്ക് രണ്ട് ഗ്രേഡ് ഉയർന്ന് ബി പ്ളസ് പ്ളസിൽ എത്തിയത് അഭിമാനനേട്ടമായി. അക്കാഡമിക് രംഗത്തും പശ്ചാത്തല സംവിധാനങ്ങളിലും മാറ്റങ്ങളുണ്ടായ സമയത്ത് തന്നെ ഉയർന്ന ഗ്രേഡിലെത്തിയത് കൂടുതൽ ഫണ്ട് ലഭിക്കാനുള്ള സാദ്ധ്യതയും വർദ്ധിപ്പിച്ചു.
മുംബൈ ഐ.ഐ.ടിയുമായി സഹകരിച്ച് കോളേജിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി സർട്ടിഫിക്കേറ്റ് കോഴ്സുകൾ നല്കുന്നതും അടൽ ഇൻകബേഷൻ സെന്ററും പോണ്ടിച്ചേരി എൻജിനിയറിംഗ് കോളേജ് ഫൗണ്ടേഷനുമായി ചേർന്ന് കേന്ദ്ര സർക്കാർ നീതി അയോഗിന്റെ സാമ്പത്തിക സഹായത്താൽ ഡ്രോൺ ഉണ്ടാക്കി പറത്തുന്നതുമടക്കമുള്ള വിവിധ മേഖലകളിലെ മികവാണ് കോളേജിന് അംഗീകാരം നേടിക്കൊടുത്തത്.
ബിപ്ളസ് പ്ളസിലേക്ക് ചുവടുവെപ്പ്
വിവിധ സ്റ്റാർട്ടപ്പ് പദ്ധതികൾക്കുമായി വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം
ബീച്ച് പൊതു റോഡുകൾ വൃത്തിയാക്കൽർ
പാലിയേറ്റീവ് പ്രവർത്തനം
ബോധവത്കരണ പ്രവർത്തനം
(മഴക്കാല പൂർവ്വ രോഗങ്ങൾ, കൊതുകു ജന്യ രോഗങ്ങൾ, പരിസരശുചീകരണത്തിന്റെ പ്രാധാന്യം, വൈദ്യുതി ഉപഭോഗം കുറക്കാനുള്ള ശാസ്ത്രീയ രീതികൾ, കുടുംബ ബഡ്ജറ്റും ലഘു സമ്പാദ്യപദ്ധതികളും തയ്യാറാക്കാനുള്ള മാർഗ്ഗനിർദ്ദേശം)
മൾട്ടി ഡിസിപ്ലിനറി, ഇന്റർ ഡിസിപ്ലിനറി കോഴ്സുകൾ
യൂണിവേഴ്സിറ്റി പരീക്ഷകളിലെ ഉന്നതവിജയം
യു.ജി.സി സി.എസ് ഐ.ആർ , ഐ.സി.എ.ആർ തുടങ്ങിയ ദേശീയ പരീക്ഷകൾ, നെറ്റ്, ജെ.ആർ.എഫ് എന്നിവയിലെ ഉന്നതവിജയം
ദേശീയവും അന്തർദേശീയവുമായ ജേണലുകളിലെ ഗവേഷണ പ്രബന്ധങ്ങൾ, ശില്പശാലകൾ, സെമിനാറുകൾ
നാഷണൽ സർവ്വീസ് സ്‌കീം പ്രവർത്തനം
മാഹി മുൻസിപ്പാലിറ്റിയിലെ ഖരമാലിന്യ സംസ്‌കരണത്തിന് മാർഗ്ഗരേഖ
പ്രിൻസിപ്പാളിനും ഐ.ക്യു.എ.സി കോ ഓർഡിനേറ്റർക്കും അഭിനന്ദനം
നാക് ഗ്രേഡിലെ മികച്ച നേട്ടം മുൻനിർത്തി അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് പ്രിൻസിപ്പാൾ ഡോ. കെ.കെ.ശിവദാസനെയും ഐ. ക്യു.എ.സി. കോർഡിനേറ്റർ ഡോ.കെ.എം.ഗോപിനാഥിനെയും അനുമോദിച്ചു.പ്രിൻസിപ്പാൾ ഡോ.കെ.കെ.ശിവദാസൻ, ഡോ.കെ.എം. ഗോപിനാഥൻ, ഡോ.സി.എ.ആസിഫ് എന്നിവർ പരിപാടിയിൽ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |