മുഹമ്മ: വിശപ്പ് രഹിത മാരാരിക്കുളത്തിന്റെ ജനകീയ അടുക്കളയിലേയ്ക്ക് ഒറ്റ മണിക്കൂറിനുള്ളിൽ 2500 കിലോ അരി ശേഖരിച്ചു.
മണ്ണഞ്ചേരി പഞ്ചായത്തിലെ ഇരുപത്തിയൊന്നാം വാർഡിൽ നിന്നായിരുന്നു അരിശേഖരിച്ചത്. അരി ശേഖരണം ജില്ലാ പഞ്ചായത്തംഗം ആർ.റിയാസ് ഉദ്ഘാടനം ചെയ്തു. മാരാരിക്കുളത്തെ നാല് പഞ്ചായത്തുകളിലെ 80 വാർഡുകളിലായി കഴിഞ്ഞ മൂന്നു വർഷക്കാലത്തിലധികമായി 400ൽ അധികം അർഹരായവർക്ക് രണ്ട് നേരത്തെ ഭക്ഷണം കാസറോളുകളിലാക്കി വീടുകളിലെത്തിച്ചു നൽകിവരുന്നുണ്ട്. അരിശേഖരണത്തിന് മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത്, ട്രസ്റ്റ് ചെയർമാൻ സുനിൽകുമാർ, ജനറൽ കൺവീനർ സജേഷ്.ബി , വാർഡ് ചെയർമാൻ വി.എസ്. ആനന്ദകുമാർ, ബേബിക്കുട്ടൻ, അശോകൻ പനയിൽ, കെ.സി. ആനന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |