അടൂർ : കേര കർഷക കൂട്ടായ്മയുടെ പേരിൽ തട്ടിപ്പ് നടന്നുവെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഡി കെ റ്റി എഫ് നേതൃത്വത്തിൽ അടൂർ കൃഷി ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. സംസ്കാര സാഹിതി സംസ്ഥാന സെക്രട്ടറി ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്തു. ഡി കെ റ്റി എഫ് മണ്ഡലം പ്രസിഡന്റ് രാജേഷ് കോട്ടപ്പുറം അദ്ധ്യക്ഷതവഹിച്ചു. ജിനു കളീയ്ക്കൽ, കെ.വി.രാജൻ, വി.വി.വർഗ്ഗീസ്, മാത്യു തോണ്ടലിൽ, ജി.റോബർട്ട്, സുനിൽ കോട്ടപ്പുറം, ബെൻസി കടുവന്നാൽ, നിതിഷ് പന്നിവിഴ, ഉത്തമകുമാർ, മോഹൻ പി.പന്നിവിഴ, ഉത്തവൻ കോട്ടപ്പുറം, വി.സുരേന്ദ്രൻ, നൗഷാദ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |