കോന്നി : ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നുകളും ഇല്ലാതെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെയും മറ്റ് സർക്കാർ ആശുപത്രികളുടെയും പ്രവർത്തനം താറുമാറായിരിക്കുകയാണെന്നും ആരോഗ്യവകുപ്പിൽ അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുകയാണെന്നും യു.ഡി.എഫ് സംസ്ഥാന കൺവീനർ അഡ്വ.അടൂർ പ്രകാശ് എം.പി പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി മെഡിക്കൽ കോളേജിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോന്നി മെഡിക്കൽ കോളേജ് അസൗകര്യങ്ങളുടെയും അനാസ്ഥയുടെയും മുഖമുദ്രയായി മാറിയിരിക്കുകയാണെന്നും ഇത് പരിഹരിച്ചില്ലെങ്കിൽ അതിശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അടൂർ പ്രകാശ് എം.പി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു, മുൻ ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജ്, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കൽ, കെ.പി.സി.സി സെക്രട്ടറിമാരായ റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, ഡി.സി.സി ഭാരവാഹികളായ റോബിൻ പീറ്റർ, വെട്ടൂർ ജ്യോതിപ്രസാദ്, എ.സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, എസ്.സന്തോഷ് കുമാർ, ഹരികുമാർ പൂതങ്കര, ഡി.ഭാനുദേവൻ, എസ്.വി.പ്രസന്നകുമാർ, എലിസബത്ത് അബു, റെജി പൂവത്തൂർ, എം.വി.ഫിലിപ്പ്, മാത്യു ചെറിയാൻ, എം.എസ്.പ്രകാശ്, സജി കൊട്ടയ്ക്കാട്, എബ്രഹാം മാത്യു പനച്ചമൂട്ടിൽ, ദീനാമ്മ റോയി, ആർ.ദേവകുമാർ, കാട്ടൂർ അബ്ദുൾസലാം, ജി.രഘുനാഥ്, തോപ്പിൽ ഗോപകുമാർ, റജി തോമസ്, കെ.ജയവർമ്മ, കെ.ജാസിംകുട്ടി, പഴകുളം ശിവദാസൻ, ജോൺസൺ വിളവിനാൽ, റോജിപോൾ ദാനിയേൽ, സുനിൽ പുല്ലാട്, ജെറി മാത്യു സാം, പ്രൊഫ.പി.കെ.മോഹൻരാജ്, ഈപ്പൻ കുര്യൻ, സിബി താഴത്തില്ലത്ത്, എബി മേക്കരിങ്ങാട്ട്, സഖറിയാ വർഗ്ഗീസ്, മലയാലപ്പുഴ ജ്യോതിഷ്‌കുമാർ, രജനി പ്രദീപ്, വിജയ് ഇന്ദുചൂഡൻ, അലൻ ജിയോ മൈക്കിൾ, ടി.എച്ച്.സിറാജുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |