അഖിൽ സത്യൻ രചനയും സംവിധാനം എഡിറ്റിംഗും നിർവഹിക്കുന്ന സർവ്വംമായ എന്ന ചിത്രത്തിലെ നിവിൻ പോളിയുടെ ലുക്ക് പുറത്ത്. ഡോൽബി ദിനേശനിലെ പോലെ വേറിട്ട ലുക്കിലാണ് അഖിൽ സത്യൻ ചിത്രത്തിലും നിവിൻ പോളി എത്തുന്നത്. തെന്നിന്ത്യൻ താരം പ്രീതി മുകുന്ദൻ, റിയ ഷിബു എന്നിവരാണ് നായികമാർ. ഫാന്റസി കോമഡി ഗണത്തിൽപ്പെടുന്നതാണ് സർവ്വംമായ.
പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിനുശേഷം അഖിൽ സത്യൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ഫയർ ഫ്ളൈ ഫിലിംസിന്റെ ബാനറിൽ അജയകുമാറും രാജീവ് മേനോനും ചേർന്നാണ് നിർമ്മാണം.
ശരൺ വേലായുധൻ ആണ് ഛായാഗ്രഹണം. സ്റ്റിൻ പ്രഭാകരൻ സംഗീതം നിർവഹിക്കുന്നു. സിങ്ക് സൗണ്ട് അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ രാജീവൻ, കോസ്റ്റ്യൂംസ് സമീറ സനീഷ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ബിജു തോമസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |