
തിരുവനന്തപുരം: തന്നെ പ്രതിയാക്കാൻ ഐ.പി.എസ് ഉദ്യോഗസ്ഥയും പൊലീസുകാരും ഗൂഢാലോചന നടത്തിയെന്ന ദിലീപിന്റെ ആരോപണം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിംഗാണ് പരാതി നൽകിയത്. ദിലീപിന്റെ മൊഴി രേഖപ്പെടുത്തി ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഉന്നത പൊലീസ് ഉദ്യോഗസ്ഥയും അവർക്ക് താല്പര്യമുള്ള പൊലീസിലെ ക്രിമിനൽ സംഘവുമാണ് തന്നെ കേസിൽ കുടക്കിയതെന്ന ദിലീപിന്റെ ആരോപണം ഗൗരവമുള്ളതാണ്. പ്രോസിക്യൂഷൻ വാദത്തെ ബലപ്പെടുത്തുന്ന തെളിവുകൾ ഹാജരാകുന്നതിൽ വീഴ്ച പറ്റിയോയെന്ന് അന്വേഷിക്കണമെന്നും പരാതിയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |