തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്കു വേണ്ടി പുതുതായി വാങ്ങിയ സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ മന്ത്രി ഗണേശ്‌കുമാർ ഓടിച്ചു നോക്കി. അനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്തു നിന്നു ടെക്നോപാർക്ക് വരേയും തിരിച്ചുമായിരുന്നു ടെസ്റ്റ് ഡ്രൈവ്. ടാറ്റയുടെ 60 സൂപ്പർ ഫാസ്റ്റും 20 ഫാസ്റ്റ് പാസഞ്ചറുമാണ് വന്നത്. ഓട്ടോമൊബൈൽ കോർപ്പറേഷൻ ഒഫ് ഗോവ എന്ന കമ്പനിയിൽ ബോഡി നിർമ്മിച്ച ബസുകളാണിവ. രണ്ട് ബസുകളുയേടും നിറത്തിൽ ചെറിയ മാറ്റം വേണമെന്ന് മന്ത്രി കമ്പനിയെ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |