വളാഞ്ചേരി: സമരസാഹിത്യങ്ങള്‍ എന്ന പ്രമേയത്തില്‍ രണ്ടു ദിവസങ്ങളിലായി നടന്ന എസ.എസ്.എഫ്‌വളാഞ്ചേരി ഡിവിഷന്‍ സാഹിത്യോത്സവ് സമാപിച്ചു. ഉദ്ഘാടന സംഗമത്തില്‍ കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് പി.എസ്.കെ ദാരിമി എടയൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രമുഖ സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ മുഖ്യാതിഥിയായി. എസ്.എസ്.എഫ് കേരള എക്‌സിക്യൂട്ടീവ് അംഗം സ്വാദിഖ് നിസാമി പ്രമേയ പ്രഭാഷണം നടത്തി.സാഹിത്യോത്സവിന്റെ ഭാഗമായി സമരസാഹിത്യങ്ങള്‍ എന്ന പ്രമേയത്തില്‍ ചര്‍ച്ച സംഗമം നടന്നു.ചരിത്രകാരന്‍ ഡോ.ഹുസൈന്‍ രണ്ടത്താണി നേതൃത്വം നല്‍കി.
സമാപന സമ്മേളനംകേരള മുസ്ലിം ജമാഅത്ത് വളാഞ്ചേരി സോണ്‍ പ്രസിഡണ്ട് അബ്ദുസ്സലാം അഹ്‌സനി ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡണ്ട് ജഅ്ഫര്‍ ശാമില്‍ ഇര്‍ഫാനി, എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ല ജനറല്‍ സെക്രട്ടറി മുനീര്‍ പാഴൂര്‍ സംസാരിച്ചു. മുഹമ്മദ് അലി അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ ഹര്‍ഷദ് പുറമണ്ണൂര്‍ സ്വാഗതവും മുനീര്‍ അഹ്‌സനി നന്ദിയും പറഞ്ഞു. ഡിവിഷന്‍ പരിധിയിലെ പത്ത് സെക്ടറുകളില്‍ നിന്ന് രണ്ടായിരത്തോളം മത്സരാര്‍ത്ഥികള്‍ 132 ഇനങ്ങളില്‍ മാറ്റുരച്ച സാഹിത്യോത്സവില്‍ വടക്കുംപുറം സെക്ടര്‍ ഒന്നാം സ്ഥാനവും ഇരുമ്പിളിയം, നടുവട്ടം സെക്ടറുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. ഇരുമ്പിളിയം സെക്ടറിലെ മുഹമ്മദ് ജിയാദ് കലാപ്രതിഭയും എടയൂര്‍ സെക്ടറിലെ മുഹമ്മദ് നാസിഹ് സര്‍ഗ്ഗപ്രതിഭയുമായി തെരഞ്ഞെടുക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |