മുണ്ടക്കയം: ചോറ്റിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. ഡ്രൈവർ ചോറ്റി ത്രിവേണി സ്വദേശി പന്തമാവിൽ ശ്യാം പി രാജു (30), യാത്രക്കാരൻ ഈരാറ്റുപേട്ട പുളിമൂട്ടിൽ സുനിൽ (42) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. ഊരയ്ക്കനാട് മാളിക റോഡിൽ വച്ച് ഓട്ടോയുടെ അടിയിലേയ്ക്ക് കാട്ടുപന്നി ഓടിക്കയറുകയായിരുന്നു. ഒരു വശം പൊങ്ങിയ ഓട്ടോറിക്ഷ വെട്ടിച്ച് മാറ്റുന്നതിനെ സമീപത്തെ കാനയിലേയ്ക്ക് മറിഞ്ഞു. ശ്യാമിന് മുഖത്തിനും, സുനിലിന് തലയ്ക്കുമാണ് പരിക്ക്. ഇരുവരും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും ശ്യാം പിന്നീട് കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലും ചികിത്സ തേടി. ഓട്ടോറിക്ഷയും തകർന്നു.
മുൻപും സമാന സംഭവം
പ്രദേശത്ത് ഇതിന് മുൻപും കാട്ടുപന്നി അക്രമണം ഉണ്ടായിട്ടുണ്ട്. ബൈക്ക് യാത്രക്കാർക്കടക്കം പരിക്കേറ്റിരുന്നു. എസ്റ്റേറ്റ് മേഖല കൂടിയായ ഇവിടെ തോട്ടങ്ങളിൽ നിന്നാണ് കാട്ടുപന്നികൾ ജനവാസ മേഖലകളിലേയ്ക്കെത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |