പാലക്കാട്: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിൽ പാലക്കാട്, ചിറ്റൂർ, മണ്ണാർക്കാട് ഡിപ്പോകളിൽ നിന്നുള്ള പ്രതിമാസ വിനോദയാത്രകൾ പ്രഖ്യാപിച്ചു. ജൂലായ് ആറുമുതൽ 30വരെ നെല്ലിയാമ്പതി, സൈലന്റ് വാലി, മലക്കപ്പാറ, നിലമ്പൂർ, കുട്ടനാട് എന്നിവിടങ്ങളിലേക്ക് ഒരു ദിവസവും ഗവി, മൂന്നാർ എന്നിവിടങ്ങളിലേക്കുള്ള രണ്ട് ദിവസത്തെ യാത്രയുമാണുള്ളത്. ജൂലായിൽ നാലമ്പല യാത്രയുമുണ്ട്.
പാലക്കാട് ഡിപ്പോയിൽ നിന്ന്
നാലമ്പല യാത്രയാണ് പ്രധാനമായുള്ളത്. 17, 20, 27 തീയതികളിൽ കോട്ടയം ജില്ലയിലെ നാലമ്പലങ്ങളിലേക്കും 19, 20, 24, 26 തീയതികളിൽ തൃശൂർ ജില്ലയിലെ നാലമ്പല യാത്രയുമാണുള്ളത്. പരീക്ഷണാർത്ഥം ആരംഭിക്കുന്ന റിസോർട്ട് ടൂറിസത്തിന്റെ ആദ്യയാത്ര 20 നാണ്. 24, 30 തീയതികളിലും സൈലന്റ് വാലി യാത്ര ഒരുക്കിയിട്ടുണ്ട്.
ആറ്, 12, 13, 20, 24, 27 തീയതികളിൽ നെല്ലിയാമ്പതിയിലേക്കും 12, 27 തീയതികളിൽ മലക്കപ്പാറയിലേക്കും 13ന് ആലപ്പുഴ കുട്ടനാട് കായൽ യാത്രയുമാണുള്ളത്. 20ന് നിലമ്പൂരിലേക്കാണ് യാത്ര. ഈ യാത്രകളെല്ലാം ഒരുദിവസത്തെ പാക്കേജാണ്. 19, 25 തീയതികളിൽ ഗവിയിലേക്കും 12, 26 തീയതികളിൽ മാമലക്കണ്ടം വഴി മൂന്നാറിലേക്കുമാണ് യാത്രയുള്ളത്. ഒരു പകലും രണ്ട് രാത്രിയും അടങ്ങിയതാണ് ഗവി യാത്ര. മൂന്നാറിലേക്ക് രണ്ട് പകലും രണ്ട് രാത്രിയും ഉള്ള പാക്കേജാണ്.
മണ്ണാർക്കാട് ഡിപ്പോ
മണ്ണാർക്കാട് ഡിപ്പോയിൽനിന്ന് ജൂലായിൽ ഒരുക്കിയ ഉല്ലാസയാത്രകൾ മാമലക്കണ്ടം വഴി മൂന്നാറിലേക്ക് 12നും മലക്കപ്പാറയിലേക്ക് 20നും ഗവിയിലേക്ക് 26നുമാണ് യാത്രകൾ. നെല്ലിയാമ്പതിയിലേക്ക് ആറ്, 13, 20, 24, 27 തീയതികളിലാണ് യാത്ര. ഡിപ്പോയിൽ നിന്നുള്ള കൂടുതൽ യാത്രയും നെല്ലിയാമ്പതിയിലേക്ക് തന്നെയാണ്. 19ന് ആലപ്പുഴ വേഗ ബോട്ടിംഗ് യാത്രയുമുണ്ട്. വിവരങ്ങൾക്ക്: 8075347381, 9446353081.
ചിറ്റൂർ ഡിപ്പോ
ജൂലായ് 17ന് കോട്ടയത്തെ നാലമ്പലത്തിലേക്കും 24ന് തൃശൂർ ജില്ലയിലെ നാലമ്പലത്തിലേക്കുമാണ് യാത്രയുള്ളത്. ആറ്, 13, 20, 27 തീയതികളിൽ നെല്ലിയാമ്പതി യാത്രയാണുള്ളത്. 20ന് സൈലന്റ് വാലിയിലേക്കും നിലമ്പൂരിലേക്കും ട്രിപ്പുകളുണ്ട്. 13ന് കുട്ടനാട്ടിലേക്കും 19ന് ഗവിയിലേക്കുമാണ് യാത്ര. 12, 27 തീയതികളിൽ മലക്കപ്പാറയിലേക്കും 12, 26 തീയതികളിൽ മൂന്നാർമാമലക്കണ്ടത്തിലേക്കും ചിറ്റൂരിൽനിന്ന് യാത്രയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |