കൊട്ടിയൂർ: അവസാനഘട്ടത്തിലെത്തിയ വൈശാഖ മഹോത്സവത്തിൽ അത്തം നാളായ ഇന്ന് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ സവിശേഷമായ വാളാട്ടവും കുടിപതികളുടെ തേങ്ങയേറും നടക്കും. പന്തീരടി പൂജയ്ക്കൊപ്പം അത്തം നാൾ ചതുശ്ശതം വലിയ വട്ടളം പായസ നിവേദ്യവും ഇന്ന് നടത്തും.
ചപ്പാരം ഭഗവതിയുടെ വാളുകളുമായി ഏഴില്ലക്കാരായ മൂന്ന് വാള ശ്ശന്മാർ തിരുവഞ്ചിറയിൽ ഇറങ്ങി നിന്നാണ് വാളാട്ടം നടത്തുന്നത്. ഭണ്ഡാരമെഴുന്നള്ളത്ത് ദിനത്തിൽ എഴുന്നള്ളിച്ചുകൊണ്ടു വന്ന ദേവീദേവന്മാരുടെ തിടമ്പുകൾക്ക് മുന്നിൽ വടക്കോട്ട് തിരിഞ്ഞു നിന്നാണ് വാളാട്ടം നടത്തുന്നത്.ഇന്നത്തെ വലിയ വട്ടളം പായസ നിവേദ്യം ദേവസ്വം വകയാണ്. പൂവറയ്ക്കും അമ്മാറക്കൽ തറയ്ക്കും ഇടയിൽ ഇടുങ്ങിയ ഭാഗത്തു നിന്നാണ് വടക്കോട്ടു നോക്കിയായിരിക്കും തേങ്ങയേറ് .
വഴിപാടായുള്ള മത്തവിലാസം കൂത്ത് ഇന്നലെ അവസാനിച്ചു.ഉത്സവകാലത്തിന് സമാപനം കുറിക്കുന്ന തൃക്കലശാട്ടം നാളെ നടത്തും.തൃക്കല ശാട്ടിനുള്ള കളഭക്കൂട്ട് ഇന്ന് കലശ മണ്ഡപത്തിൽ ഒരുക്കും.ഇന്ന് നടത്തുന്ന ആയിരം കുടം അഭിഷേകത്തോടെ ഉത്സവ ചടങ്ങുകൾ പൂർത്തീകരിക്കും. നാളെ രാവിലെ ശ്രീകോവിൽ പിഴുത് തിരുവഞ്ചിറയിൽ തള്ളിയ ശേഷമായിരിക്കും തൃക്കലശാട്ടം. ഇന്നലെയും തിരുവഞ്ചിറയിലും ദർശനത്തിനും വൻ തിരക്കാണ് അനുഭവപ്പെട്ടത്.
ആനകളും വിശേഷ വാദ്യങ്ങളുമില്ലാതെ അക്കരെ സന്നിധിയിൽ നടന്ന ശീവേലി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |