പുനലൂർ: ശബരിഗിരി സ്കൂളിൽ നടന്ന ദേശീയ ഡോക്ടേഴ്സ് ദിനാഘോഷം സ്കൂൾ ചെയർമാൻ ഡോ.വി.കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. പുനലൂർ താലൂക്ക് ആശുപത്രി മുൻ സൂപ്രണ്ടും ഇ.എൻ.ടി സ്പെഷ്യലിസ്റ്റുമായ ഡോ. മോഹനൻ, അഡീഷണൽ ഹെൽത്ത് സർവീസ് റിട്ട.ഡോ.ടി.വി. വേലായുധൻ, പ്രണവം ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. അംബിക ഭാസ്കരൻ, അഞ്ചൽ ശബരിഗിരി മൾട്ടി സ്പെഷ്യാലിറ്റി ഗൈനക്കോളജിസ്റ്റ് ഡോ.ലയ ശരത്, പീഡിയാട്രീഷൻ ഡോ. ദിവ്യ അരുൺ എന്നിവരെ മെമെന്റോ നൽകി ആദരിച്ചു.
കൊല്ലപ്പെട്ട ഡോ.വന്ദന ദാസിനെക്കുറിച്ച് വിദ്യാർത്ഥികൾ ഒരു ലഘുനാടകം അവതരിപ്പിച്ചു. ഹെഡ് ഗേൾ നന്ദന സുരേഷ്, ആദിത്യൻ എന്നിവരായിരുന്നു ചടങ്ങിന്റെ അവതാരകർ. ആദരിക്കപ്പെട്ട ഡോക്ടർമാർ, സ്കൂൾ ഡയറക്ടർ അരുൺ ദിവാകർ, പ്രിൻസിപ്പൽ എം.ആർ.രശ്മി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |