തിരുവനന്തപുരം: ഡിഎൽഡ്. കോഴ്സ് പ്രവേശനത്തിന് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് The Rights of Persons with Disabilities Act 2016 ലെ Rule 32 പ്രകാരം ഉയർന്ന പ്രായപരിധിയിൽ നിയമപരമായ വയസ്സിളവ് അനുവദിക്കുന്ന ഉത്തരവിൽ മന്ത്രി വി.ശിവൻകുട്ടി ഒപ്പുവച്ചു. ഡിഎൽഡ്. പ്രവേശന വിജ്ഞാപനത്തിൽ ഇക്കാര്യം ഉൾപ്പെടുത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകുന്ന ഉത്തരവാണിത്. കേരള വിദ്യാഭ്യാസചട്ടങ്ങളിൽ പിന്നീട് ഭേദഗതി വരുത്താം.
RPWD Act (ഭിന്നശേഷി ആക്ട്) പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനത്തിന് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷം ഇളവ് നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്. തീരുമാനം ഗവ./എയ്ഡഡ് വ്യത്യാസമില്ലാതെ ബാധകമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |