വിതുര: വിനോദസഞ്ചാര കേന്ദ്രമായ കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു. പൊൻമുടി വനമേഖലയിൽ കനത്തമഴ പെയ്തതിനെതുടർന്ന് പൊൻമുടിക്കൊപ്പം മൂന്നാഴ്ച മുൻപ് മീൻമുട്ടിയും ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം അടച്ചിരുന്നു. എന്നാൽ പൊൻമുടി തുറന്ന് രണ്ടാഴ്ചകഴിഞ്ഞിട്ടും മീൻമുട്ടി മാത്രം തുറന്നില്ല. മീൻമുട്ടി സന്ദർശനത്തിനായി ധാരാളം ടൂറിസ്റ്റുകൾ കല്ലാർ വനസംരക്ഷണ സമിതിയുടെ ചെക്ക് പോസ്റ്റിൽ പാസ് ചോദിച്ചെത്തുന്നുണ്ട്.
പൊൻമുടി, ബോണക്കാട് വനമേഖലയിൽ ശക്തമായ മഴപെയ്തതിനെതുടർന്ന് നദിയിലെ നീരൊഴുക്ക് ഗണ്യമായി ഉയർന്ന് കല്ലാറിലേക്ക് മലവെള്ളപ്പാച്ചിൽ ഉണ്ടായിരുന്നു. പ്രതികൂലകാലാവസ്ഥയും, മലവെള്ളപ്പാച്ചിലും മുൻനിറുത്തിയാണ് മീൻമുട്ടി അടച്ചതെന്നാണ് വനപാലകർ പറയുന്നത്. നേരത്തേ മഴ പെയ്തപ്പോൾ നദിയിലെ ജലനിരപ്പ് ഉയരുകയും, സഞ്ചാരികൾ മീൻമുട്ടിയിൽ കുടുങ്ങിയ സംഭവവുമുണ്ടായി.
നടപ്പാലം തകർന്നും
മീൻമുട്ടിയിലേക്കുള്ള നടപ്പാലവും മഴയത്ത് തകർന്നിരുന്നു. പുതിയ നടപ്പാലം നിർമ്മിക്കുമെന്ന് വനപാലകർ പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. മഴയുടെ ശക്തി കുറഞ്ഞാൽ അടുത്ത ആഴ്ചയോടെ മീൻമുട്ടി വീണ്ടും തുറക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |