മലപ്പുറം: തൊഴിൽ നിഷേധിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ ജൂലായ് 25ന് നടക്കുന്ന സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ 250 പേരെ പങ്കെടുപ്പിക്കാൻ ആർ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
ആർ.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ. എ.കെ. ഷിബു യോഗം ഉദ്ഘാടനം ചെയ്തു. ആർ.വൈ.എഫ് ജില്ലാ പ്രസിഡന്റ് അഡ്വ.രാജേന്ദ്രൻ കാവുങ്ങൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ റഷീദ് വെന്നിയൂർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി റംഷീദ് വെന്നിയൂർ, വിജീഷ് പൂക്കോട്ടൂർ, സക്കറിയ പൂക്കോട്ടൂർ, ഹാരിസ് കൊളത്തൂർ, നൗഷാദ് പൂക്കോട്ടൂർ, സുനിൽ അരീക്കോട് തുടങ്ങിയവർ സംസാരിച്ചു. സക്കറിയ പൂക്കോട്ടൂർ നന്ദി പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |