മോഡലായ ആൻസിയയും 'കൂടെവിടെ' എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ പ്രാർത്ഥനയും തമ്മിൽ വിവാഹിതരായെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചിരുന്നു.
ക്ഷേത്രത്തിൽവച്ച് കഴുത്തിൽ പൂമാല ചാർത്തുന്ന ചിത്രങ്ങളും വീഡിയോയും അൻസിയ പങ്കുവച്ചിരുന്നു.'with ma pondattii' എന്ന കുറിപ്പോടെയാണ് ഇത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്. ഇതോടെ ഇരുവരും വിവാഹിതരായെന്ന രീതിയിൽ വാർത്തകൾ വന്നു. യഥാർത്ഥത്തിൽ വിവാഹിതരായോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് അൻസിയയും പ്രാർത്ഥനയും.
'ആ വിവാഹം റിയലാണോയെന്ന് പറയൂല. അത് തത്ക്കാലം സർപ്രൈസ്. അത് റീൽ ആണെന്നൊക്കെ പറഞ്ഞുകൊണ്ട് ഞങ്ങൾ ഇന്നലെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നു. ചിലപ്പോഴെങ്ങാനും ഞങ്ങൾക്ക് ഒന്നിച്ചുജീവിക്കാൻ തോന്നിയാലോ. ഇപ്പോഴത്തെ ലോകം അതാണ്.
ഇപ്പോൾ ഒരു ആണും ആണും സംസാരിച്ചാൽ ഗേയാണെന്ന് പറയും. പെണ്ണും പെണ്ണും ലെസ്ബിയൻ. ആണും പെണ്ണും അവിഹിതം. ഫ്രണ്ട്സായി ഇരിക്കാൻ പറ്റാത്ത ലോകമായി. കല്യാണം കഴിഞ്ഞാൽപ്പോലും പലർക്കും ബെസ്റ്റീസ് ഉണ്ട്. ഭർത്താവ് സംശയിക്കുന്നത് അവളുടെ ബെസ്റ്റ് ഫ്രണ്ടിനെയായിരിക്കും. അവൾ സംശയിക്കുന്നത് ഭർത്താവിന്റെ ബെസ്റ്റ് ഫ്രണ്ടിനെയായിരിക്കും.
അതാണ് ഇപ്പോഴത്തെ അവസ്ഥ. എങ്ങനെയാണ് ഇപ്പോഴത്തെ ലോകം പോയിക്കൊണ്ടിരിക്കുന്നതെന്ന് ചിന്തിച്ചുനോക്കിയിട്ട് ഒരു സാധനം ഇറക്കിയതാണ്. പക്ഷേ എന്നുവച്ച് അത് സർപ്രൈസാക്കിവച്ചിരിക്കുകയാണ്. പറയുന്നില്ല.'- പ്രാർത്ഥനയും അൻസിയയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |