കുറ്റ്യാടി: വേളം പഞ്ചായത്തിലെ ഉറമുണ്ടക്കൽ- മാതാഞ്ചേരി റോഡ് നിർമ്മാണ പ്രവൃത്തി കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിട്ടാണ് പ്രവൃത്തി നടത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ അദ്ധ്യക്ഷത വഹിച്ചു. ഓവർസിയർ അഖിലേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുമാരൻ, സ്ഥിരംസമിതി അദ്ധ്യക്ഷ സുമ മലയിൽ, സൂപ്പി, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തംഗം മുജീബ് റഹ്മാൻ, അസീസ് കിണറുള്ളതിൽ, ബീന കോട്ടേമ്മൽ, ടി.വി മനോജൻ, എ.കെ രാജീവൻ, സി.കെ ബാബു, ടി സൂരജ് തുടങ്ങിയവർ പ്രസംഗിച്ചു. വാർഡംഗം കെ.കെ ഷൈനി സ്വാഗതവും വാർഡ് കൺവീനർ കെ സുരേഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |