കോഴിക്കോട്: പുതിയ പാലത്തെ വലിയ പാലത്തിന്റെ തറക്കല്ലിടൽ ഉദ്ഘാടനം കഴിഞ്ഞ് മൂന്നു വർഷം പൂർത്തിയായിട്ടും പണി പുരോഗമിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പുതിയറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടി .രനീഷ് ഉദ്ഘാടനം ചെയ്തു. 2022 ജൂലായ് മൂന്നിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തറക്കല്ലിടൽ നിർവഹിച്ചുകൊണ്ട് പറഞ്ഞത് ഒന്നരവർഷം കൊണ്ട് പണി പൂർത്തികരിക്കുമെന്നാണ് .എന്നാൽ മൂന്ന് വർഷം പിന്നിടുമ്പോൾ അമ്പത് ശതമാനംപോലും പൂർത്തികരിക്കാൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ദിജിൽ ടി.പി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുജീഷ് പുതുക്കുടി, ഏരിയാ പ്രസിഡന്റ് ബിന്ദു ഉദയകുമാർ, സുനിൽകുമാർ, സുധീർ കാവേരി, ജീബീഷ് മാങ്കാവ്, ഗീരിഷ് ആലിയോട്ട്, ഹരിപ്രസാദ് രാജ, രാഹുൽ കാവുങ്ങൽ, റിബിത്ത് എം തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |