തിരുവനന്തപുരം: രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാനുള്ള അധികാരം വൈസ് ചാൻസലർക്കില്ലെന്നും നടപടി നിയമപരമായി നിലനിൽക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചാൻസലറായ ഗവർണർ അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ച രീതിയിൽ പെരുമാറണം. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇതു വരെ മറുപടി പറഞ്ഞിട്ടില്ല.
ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഗവർണർ അദ്ദേഹത്തിന്റെ സ്ഥാനം രാഷ്ട്രീയ മത പ്രചരണങ്ങൾക്കു വേണ്ടി ഉപയോഗിക്കരുത്. ഗവർണറെ ശക്തമായ പ്രതിഷേധം അറിയിക്കാൻ സർക്കാർ ഇനിയെങ്കിലും തയാറാകണമെന്നും സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വയനാട്ടിൽ സർക്കാർ വാങ്ങി നൽകുന്ന സ്ഥലത്ത് വീട് നിർമ്മിച്ച് നൽകാമെന്നാണ് യൂത്ത് കോൺഗ്രസ് പറഞ്ഞിരുന്നത്. എന്നാൽ സർക്കാർ സ്ഥലം നൽകാൻ തയാറാകാത്ത സാഹചര്യത്തിൽ കോൺഗ്രസ് സ്ഥലം കണ്ടെത്തി വീടുകൾ നിർമ്മിക്കും. സത്യം തുറന്നു പറഞ്ഞതിന് ഡോ. ഹാരിസിനെതിരെ നടപടിയെടുത്താൽ അതിശക്തമായ പ്രതിഷേധമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |