ചാലക്കുടി : സി.പി.എമ്മിലും എൽ.ഡി.എഫിലും ഒരു ഏകോപനവുമില്ലെന്നും പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളാണ് പുറത്തുവരുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചാലക്കുടിയിൽ ഒരു സ്വകാര്യചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രതിപക്ഷ നേതാവ്. എം.വി.ഗോവിന്ദന് വിരുദ്ധമായാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. ഇത് രണ്ടുമല്ലാത്ത അഭിപ്രായമാണ് പിണറായി വിജയന്റേത്. കഴിഞ്ഞദിവസം അദ്ദേഹം എഴുതി വായിച്ചത് എന്താണെന്ന് അദ്ദേഹത്തിനും മനസിലായില്ല, നാട്ടുകാർക്കും മനസിലായില്ല. എം.വി.ഗോവിന്ദൻ പറഞ്ഞത് മുഖ്യമന്ത്രി നിഷേധിക്കുകയാണ്. കേരള സർക്കാരിനെ നിയന്ത്രിക്കുന്നത് നാഗ്പൂരിലെ ആർ.എസ്.എസ് കേന്ദ്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |