ചാവക്കാട്: കടൽമണൽ ഖനനം നടത്താനുള്ള അവകാശം കേന്ദം കോർപ്പറേറ്റുകൾക്ക് വില്പനയ്ക്കു വച്ചിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ അദ്ധ്യക്ഷനായി.
ഭാരവാഹികളായി കൂട്ടായി ബഷീർ (പ്രസിഡന്റ്), പി.പി.ചിത്തരജ്ഞൻ എം.എൽ.എ (ജനറൽ സെക്രട്ടറി), ഗ്ലൈനസ് റെസാരിയോ (ട്രഷറർ), എസ്.നാഗപ്പൻ, ജി.രാജദാസ്, കെ.ദാസൻ, കാറ്റാടി കുമാരൻ, എ.അനിരുദ്ധൻ, ഐ.കെ.വിഷ്ണുദാസ്, പി.ഐ.ഹാരിസ്, ഇ.കെന്നഡി, ഭാസുരാ ദേവി, സി.ലെനിൻ, എൻ.കെ.അക്ബർ (വൈസ് പ്രസിഡന്റുമാർ), ടി.മനോഹരൻ, കെ.കെ.രമേശൻ, അഡ്വ. യു.സൈനുദ്ദീൻ, സി.ഷാംജി, കെ.എ.റഹീം, എച്ച്.ബേസിൽ ലാൽ, പി.സന്തോഷ്, വി.കെ.മോഹൻദാസ്, വി.വി.രമേശൻ, അഡ്വ. യേശുദാസ് പാരിപ്പിള്ളി, ടി.പി.അംബിക (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |