ഫ്‌ളോറിഡ: ഫിഫ ക്ളബ് ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്നാരംഭിക്കും . ഇന്ന് രാത്രി പന്ത്രണ്ടരയ്ക്ക് സൗദി ക്ളബ് അൽഹിലാലും ബ്രസീലിയൻ ക്ളബ് ഫ്ളുമിനെൻസും തമ്മിലാണ് ആദ്യ ക്വാർട്ടർ ഫൈനൽ. ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയെ പ്രീ ക്വാർട്ടറിൽ അട്ടിമറിച്ചാണ് അൽ ഹിലാൽ അവസാന എട്ടിലെത്തിയത്. ഇംഗ്ലീഷ് ക്ളബ് ചെൽസിയും ബ്രസീലിയൻ ക്ളബ് പാൽമെയ്റാസും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ നാളെ രാവിലെ ആറരയ്ക്കാണ്. നാളെ രാത്രി നടക്കുന്ന മൂന്നാം ക്വാർട്ടർ ഫൈനലിൽ പാരീസ് എസ്.ജി ബയേൺ മ്യൂണിക്കിനെ നേരിടും. അവസാന ക്വാർട്ടറിൽ ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ടും റയൽ മാഡ്രിഡും ഏറ്റുമുട്ടും.
ക്വാർട്ടർ ഫൈനൽ ഫിക്സ്ചർ
അൽ ഹിലാൽ Vs ഫ്ളുമിനെൻസ്
വെള്ളിയാഴ്ച രാത്രി 12.30ന്
ചെൽസി Vs പാൽമെയ്റാസ്
ശനിയാഴ്ച രാവിലെ 6.30ന്
പി.എസ്.ജി Vs ബയേൺ
ശനിയാഴ്ച രാത്രി 9.30ന്
റയൽ Vs ബൊറൂഷ്യ
ഞായർ പുലർച്ചെ 1.30ന്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |