തിരുവനന്തപുരം : ജൂനിയർ,യൂത്ത് തലത്തിലെ പ്രകടനത്തിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെങ്കിലും സീനിയർ തലത്തിൽ ഇന്ത്യൻ ടീമിൽ മലയാളികൾ ഇല്ലാതെവരുന്നത് ദയനീയമാണെന്ന് ഇന്ത്യൻ അത്‌ലറ്റിക്സ് ടീമിന്റെ ചീഫ് കോച്ചും മലയാളിയുമായ പി.രാധാകൃഷ്ണൻ നായർ. കഴിഞ്ഞ ദിവസങ്ങളിൽ കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ച 'ട്രാക്കിൽ നിന്ന് കേരളം മായുമ്പോൾ" എന്ന പരമ്പരയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ക്യാമ്പിൽ മലയാളി താരങ്ങൾ നിറഞ്ഞിരുന്ന ഒരു കാലത്തുനിന്ന് കഴിഞ്ഞ ഒളിമ്പിക്സിൽ ഒരു മലയാളി വനിതപോലുമില്ലാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി. നമ്മുടെ സ്പോർട്സ് ഹോസ്റ്റലുകളിൽ സമയത്തുഭക്ഷണവും മറ്റ് സൗകര്യങ്ങളും നൽകാത്തതുതന്നെയാണ് ഇതിന് പ്രധാനകാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്നാടുപോലുള്ള സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ അത്‌ലറ്റുകൾ വരുന്നതിന് കാരണം സർക്കാർ നൽകുന്ന പ്രോത്സാഹനമാണ്.
ജൂനിയർ തലത്തിൽ കുട്ടികളെ മെഡലുകൾക്ക് വേണ്ടി ഓവർ ട്രെയ്നിനിംഗ് ചെയ്യിക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും ആ പ്രായത്തിൽ പെർഫോമൻസ് പടിപടിയായി മുന്നിലെത്തിക്കാനുള്ള പരിശീലനം നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |