ലണ്ടൻ : 25-ാം ഗ്രാൻസ്ളാം കിരീടം ലക്ഷ്യമിടുന്ന മുൻ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ച് വിംബിൾഡൺ ടെന്നിസിന്റെ മൂന്നാം റൗണ്ടിലെത്തി. രണ്ടാം റൗണ്ടിൽ ബ്രിട്ടീഷ് താരം ഡാനിയേൽ ഇവാൻസിനെ 6-3,6-2,6-0 എന്ന സ്കോറിനാണ് നൊവാക്ക് തോൽപ്പിച്ചത്. വനിതാ സിംഗിൾസിൽ ഏഴാം സീഡ് മിറ ആൻഡ്രീവ നേരിട്ടുള്ള സെറ്റുകൾക്ക് ബ്രോൺസേറ്റിയെ തോൽപ്പി ച്ച് മൂന്നാം റൗണ്ടിലെത്തി.
അതേസമയം വനിതാ സിംഗിൾസിൽ നിലവിലെ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ കോക്കോ ഗൗഫ് ആദ്യ റൗണ്ടിൽ ഡയാന യെസ്ത്രേസ്കയോട് തോറ്റുപുറത്തായി. ഏറ്റവും കൂടുതൽ സീഡ് ചെയ്യപ്പെട്ട കളിക്കാർ ആദ്യ റൗണ്ടിൽ പുറത്തായ വിംബിൾഡണാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |