ആര്യനാട്: ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവിനെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു.ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാരുംമൂട് ഹക്കിം നിവാസിൽ ഹക്കിമിനെയാണ് (42) ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്.നിരന്തരം വീട്ടിൽ മദ്യപിച്ചെത്തി ഭാര്യയെ ശാരീരികവും മാനസികവുമായി ഉപദ്രവിക്കുകയും,പരിസരവാസികൾക്ക് ഉൾപ്പെടെ ഇയാൾ ശല്യവുമായിരുന്നു. ഇക്കഴിഞ്ഞ 30ന് രാവിലെ 9ഓടെ ഹക്കിം ഭാര്യ സെലീനയുമായി വഴക്കുണ്ടാക്കി.തുടർന്ന് വീട്ടിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റ് കൊണ്ട് സെലീനയുടെ തലയ്ക്കും മുഖത്തും ഇയാൾ അടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സെലീനയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.ആര്യനാട് എസ്.എച്ച്.ഒ വി.എസ്.അജീഷ്,എസ്.ഐ വേണു,സി.പി.ഒമാരായ സൂരജ്,മനോജ് എന്നിവരടങ്ങിയ സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.പ്രതിയെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |