കാട്ടാക്കട: പതിനേഴുകാരിയെ വീട്ടിൽ വിളിച്ചുവരുത്തി നിരന്തരം പീഡിപ്പിച്ച യുവാവിനെ നെയ്യാർഡാം പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളനാട് മിത്രനികേതൻ ആർ.കെ ഭവനിൽ നിന്ന് ഇപ്പോൾ നെയ്യാർ ഡാമിൽ നാരകത്തിൻ കുഴിയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആദർശിനെയാണ് (24) പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ജൂൺ 3ന് ഘോഷയാത്രയ്ക്കിടെ കണ്ടുമുട്ടിയ പെൺകുട്ടിയെ വീണ്ടും നെയ്യാർ ഡാമിൽ വച്ച് കണ്ടപ്പോൾ പരിചയം പുതുക്കി ഫോൺ നമ്പർ വാങ്ങി സൗഹൃദം സ്ഥാപിച്ചായിരുന്നു പീഡനം. ആദർശിന്റെ വീട്ടിൽ നിരന്തരമായി പെൺകുട്ടി വരുന്നതുകണ്ട് അസ്വാഭാവികത തോന്നിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്.പൊലീസ് ഇരുവരെയും സ്റ്റേഷനിൽ എത്തിച്ച് ചോദിച്ചപ്പോഴാണ് വിവരം അറിയുന്നത്. ബന്ധുക്കളെ വിളിച്ചുവരുത്തിയ ശേഷം യുവാവിനെതിരെ കേസെടുത്തു.പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |