കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് ഒരാളുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ എന്തുകൊണ്ട് രക്ഷാപ്രവർത്തനം വൈകിയെന്നതിൽ അന്വേഷണം വേണം. സംഭവം നടന്ന സ്ഥലത്തെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജ്ജും മന്ത്രി വാസവനും നിജസ്ഥിതി പരിശോധിച്ച് അടിയന്തര രക്ഷാപ്രവർത്തനം നടത്തിയ ശേഷമാണ് തകർന്ന കെട്ടിടത്തിൽ ആളില്ലായിരുന്നുവെന്ന് പറയേണ്ടത്. ഇത് രക്ഷാപ്രവർത്തനത്തിന് കാലതാമസമുണ്ടാക്കി. അല്ലായിരുന്നെങ്കിൽ ഒരു ജീവൻ രക്ഷിക്കാമായിരുന്നു. കേരളത്തിലെ ആരോഗ്യമേഖല നാഥനില്ലാ കളരിയാണ്. സത്യം പറഞ്ഞ ഡോ. ഹാരിസിനെ മത്സരിച്ചാണ് മന്ത്രിമാർ ആക്രമിക്കുന്നത്.
-കെ.സി. വേണുഗോപാൽ
എ.ഐ.സി.സി ജനറൽ സെക്രട്ടറി
കോട്ടയം മെഡിക്കൽകോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് സ്ത്രീമരിച്ച സാഹചര്യത്തിൽ ആരോഗ്യമന്ത്രി രാജിവയ്ക്കണം. കെട്ടിടം അടഞ്ഞുകിടക്കുന്നതാണെന്നും അതിൽ ആരുമില്ലെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചതിനാലാണ് രക്ഷാപ്രവർത്തനം നടക്കാതെ പോയത്. ആരോഗ്യരംഗം അലങ്കോലമാക്കിയതിന്റെ ഉത്തരവാദിത്തവും അവർ ഏറ്റെടുക്കണം. കെട്ടിടം പൂട്ടിയിട്ടിരിക്കുകയായിരുന്നെങ്കിൽ ആ സ്ത്രീ എങ്ങനെയാണ് അതിനുള്ളിൽ കയറിയത്? തെറ്റായ വിവരം പറഞ്ഞ ആരോഗ്യമന്ത്രിയാണ് രക്ഷാപ്രവർത്തനം ഇല്ലാതാക്കിയത്. ഒരു കാരണവശാലും ന്യായീകരിക്കാനാകാത്ത ഗുരുതര തെറ്റാണ് മന്ത്രി ചെയ്തത്.
-വി.ഡി. സതീശൻ
പ്രതിപക്ഷ നേതാവ്
ആരോഗ്യരംഗം തകർച്ചയുടെ പര്യായം: സണ്ണി ജോസഫ്
ആശുപത്രി കെട്ടിടം തകർന്ന് ഒരാൾ മരിക്കാനിടയായത് മന്ത്രിമാരുടെ അനാസ്ഥ. സംസ്ഥാനത്തെ ആരോഗ്യരംഗം തകർച്ചയുടെ പര്യായമാണ്. ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ ഇന്ന് വൈകിട്ട് പ്രതിഷേധ പ്രകടനം നടത്തും.
സർക്കാരിന്റെ ആരോഗ്യമേഖലയോടുള്ള അവഗണനയ്ക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ മെഡിക്കൽ കോളേജുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ തുടർച്ചയായി 8ന് എല്ലാ ജില്ല, താലൂക്ക് ആശുപത്രികൾക്ക് മുന്നിലും പ്രതിഷേധ ധർണ നടത്തും
-സണ്ണി ജോസഫ്
കെ.പി.സി.സി പ്രസിഡന്റ്
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണത് പോലെ സർക്കാരും ഉടൻ ഇടിഞ്ഞുവീഴും.
സിസ്റ്റത്തിന്റെ തകരാറെന്ന് പറയുമ്പോൾ അത് മന്ത്രിയുടെ പരാജയമാണ്. ആരോഗ്യ വകുപ്പിന് ദിശാബോധം നൽകാൻ സാധിക്കാത്ത മന്ത്രി രാജിവയ്ക്കണം. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ അപകടാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അവഗണിച്ചു. ഒടുവിൽ കെട്ടിടം നിലംപൊത്തി.
സർക്കാർ ആശുപത്രികളിൽ മരുന്നില്ലാത്ത അവസ്ഥയാണ്. മെഡിക്കൽ കോളേജിൽ ഉപകരണങ്ങളില്ലെന്ന വെളിപ്പെടുത്തൽ നടത്തിയ ഡോക്ടർക്കെതിരെയാണ് ഇപ്പോൾ മന്ത്രിമാർ.
-രമേശ് ചെന്നിത്തല
മുൻ പ്രതിപക്ഷ നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |