തിരുവനന്തപുരം: സ്കൂളുകളിൽ മതപ്രാർത്ഥനകൾ ഒഴിവാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചന തുടങ്ങിയതായി മന്ത്രി വി.ശിവൻകുട്ടി. സ്കൂളുകളിൽ വേണ്ടത് സർവമത പ്രാർത്ഥനകളാണ്. ഇതുസംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് നിർദ്ദേശം വയ്ക്കാനൊരുങ്ങുകയാണെന്നും കേരളം ഈ വിഷയം ചർച്ച ചെയ്യണമെന്നും മന്ത്രി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. പല സ്കൂളുകളിലും പ്രത്യേക മതവിഭാഗങ്ങളുടെ പ്രാർത്ഥനകൾ നടത്തുന്നുണ്ട്. എന്നാൽ, ഒരു മതത്തിന്റെ പ്രാർത്ഥനകൾ മറ്റ് മതത്തിൽപ്പെട്ട കുട്ടികളെക്കൊണ്ട് നിർബന്ധിച്ച് പാടിക്കുന്നത് ശരിയല്ല. ഇത് പരിശോധിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. സ്കൂളുകളിലെ പ്രാർത്ഥനകൾ എല്ലാവർക്കും അംഗീകരിക്കാനാവുന്ന തരത്തിലുള്ളതാവണം. എന്നാൽ പല സ്കൂളുകളിലും സ്വന്തം മതവിഭാഗത്തിന്റെ പ്രാർത്ഥനാ ഗീതങ്ങൾ ചിട്ടപ്പെടുത്തി വച്ചിട്ടുണ്ട്. ഇത് നല്ല രീതിയല്ല. മതേതരത്വം വളർത്താൻ ഇത് തടസമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |