തളിപ്പറമ്പ്: കേരളത്തിലെ ആരോഗ്യ രംഗത്തെ അനാസ്ഥയ്ക്കും കെടുകാര്യസ്ഥതയ്ക്കും എതിരായും കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു സ്ത്രീ മരിക്കാനിടയായ സംഭവം മന്ത്രിമാരുടെ വീഴ്ച മൂലമാണെന്നും ഇവർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്ത്, അവരെ മന്ത്രിസഭയിൽ നിന്നും മാറ്റി നിർത്തണമെന്നാവശ്യപ്പെട്ടും തളിപ്പറമ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. അഡ്വ. ടി.ആർ മോഹൻ ദാസ്, രജനി രമാനന്ദ്, നൗഷാദ് ബ്ലാത്തൂർ, എം.എൻ. പൂമംഗലം, വി. രാഹുൽ, സി.വി.സോമനാഥൻ, പി. ഗംഗാധരൻ വി. അഭിലാഷ്, മാവില പദ്മനാഭൻ, എം. വത്സനാരായണൻ, പി.വി. നാണു, പി. സോമൻ, കെ. പ്രഭാകരൻ, കെ. സുനോജ്, സി.വി. വരുൺ, സി.കെ. സായൂജ് മുരളി, പൂക്കോത്ത് കെ. പ്രഭാകരൻ, എ. അനീഷ് കുമാർ എന്നിവർ നേതൃത്വം നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |