അമ്പലപ്പുഴ : ആലപ്പുഴ കളർകോട് ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ പുനഃസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ജില്ലാ കളക്ടർ അലക്സ് വർഗീസിന് നിവേദനം നൽകി. ദേശീയ പാത 66ൽ ആലപ്പുഴ ബൈപാസ് തുടങ്ങുന്ന കളർകോട് റിലയൻസ് മാളിന് സമീപമുള്ള ട്രാഫിക് സിഗ്നൽ കുറച്ച് ദിവസങ്ങളായി പ്രവർത്തന രഹിതമാണ്. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സുധീർ പുന്നപ്ര, വൈസ് പ്രസിഡന്റുമാരായ സുധീർ കല്ലുപാലം, നസീർ അലി കോയ, ജോയിന്റ് സെക്രട്ടറി സഫർ ആലപ്പുഴ,ആലപ്പുഴ മുനിസിപ്പൽ പ്രസിഡന്റ് അൻസിൽ മെഹബൂബ് എന്നിവരടങ്ങിയ സംഘം ആണ് കളക്ടറെ സന്ദർശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |