തൃശൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയം തുറന്ന ശസ്ത്രക്രിയ പ്രതിസന്ധിയിലായ സാഹചര്യത്തിൽ വിദഗ്ദ്ധ സമിതി ഇന്ന് പരിശോധനയ്ക്ക് എത്തും. കോഴിക്കോട് മെഡിക്കൽ കോളേജ് ഹൃദയ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്.
ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ടെക്‌നീഷ്യൻമാർക്ക് അവശ്യമായ പരിചയസമ്പത്തില്ലെന്ന് കാണിച്ച് വകുപ്പ് മേധാവി റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ശസ്ത്രക്രിയ നിറുത്തിവച്ചത്. രണ്ടാഴ്ചയിലേറെയായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയിരിക്കുകയാണ്. അറുപതിലേറെ രോഗികളാണ് ശസ്ത്രക്രിയയ്ക്കായി കാത്തുനിൽക്കുന്നത്.
ഇതിനിടെ ഇന്നലെയും മെഡിക്കൽ കോളേജിൽ ആംബുലൻസിൽ കൊണ്ടുവന്ന രോഗിക്ക് ചികിത്സ നൽകാൻ വൈകിയെന്ന് ആരോപണം ഉയർന്നു. അരമണിക്കൂറോളം വൈകിയെന്നാണ് പരാതി ഉയർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |