തിരുവനന്തപുരം: അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ വി.എ.അരുൺകുമാർ ഫേസ് ബുക്കിൽ കുറിച്ചു. മെഡിക്കൽ ഉപകരണങ്ങളുടെ സഹായമില്ലാതെ വി.എസ് ഇപ്പോൾ സ്വയം ശ്വസിക്കാൻ തുടങ്ങിയതായി വി.എസിന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കെ.ശശിധരനും സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചു.
വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജൂൺ 23 മുതൽ പട്ടം എസ്.യു.ടിയിൽ ശശിധരനുമുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പാണ് അദ്ദേഹം സമൂഹ മാദ്ധ്യമത്തിൽ ഇത് കുറിച്ചത്. വി.എസ് ഇന്നലെ മിനിറ്റിൽ 24 തവണ സ്വയം ശ്വാസമെടുത്തതായി അദ്ദേഹം അറിയിച്ചു. അതേസമയം, ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് ഇന്നലെ രാവിലെ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |