തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടുകാലം ആകാശവാണിയുടെ കാർഷിക-ഗ്രാമീണപരിപാടികളുടെ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന മുരളീധരൻ തഴക്കര രചിച്ച 'ഓർമ്മയിലെ ആകാശവാണിക്കാലം' എന്ന പുസ്തകം പള്ളിച്ചൽ സംഘമൈത്രിയിൽ പ്രകാശനം ചെയ്തു. റിട്ട: അഡീ. ചീഫ് സെക്രട്ടറിയും ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ ചെയർമാനുമായ ടി.കെ.ജോസ് പുസ്തകപ്രകാശനം നിർവഹിച്ചു.ഡോ.ജി.സി.ഗോപാലപിള്ള അദ്ധ്യക്ഷത വഹിച്ചു.ബിഷപ്പ് ഡോ:ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആദ്യ പ്രതി ഏറ്റുവാങ്ങി.എസ്.നാരായണൻ നമ്പൂതിരി പുസ്തകപരിചയം നടത്തി.ഡോ.വി.ബി.പത്മനാഭൻ,സുരേഷ് മുതുകുളം,പ്രശാന്ത് ഹേലി, കഥാകൃത്ത് ഡോ.എം.രാജീവ്കുമാർ,ഗ്രന്ഥകാരൻ മുരളീധരൻ തഴക്കര,സംഘമൈത്രി ചെയർമാൻ ആർ.ബാലചന്ദ്രൻനായർ, എന്നിവർ സംസാരിച്ചു. ഓർമ്മയിൽ മായാതെ നിൽക്കുന്ന പഴയ ചലച്ചിത്രഗാനങ്ങളും സിനിമയുടെ നാൾവഴികളും കോർത്തിണക്കി പ്രക്ഷേപകനായ സുരേഷ് കുമാർ 'ഓർമ്മച്ചെപ്പ്' എന്ന പരിപാടി അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |