കുറ്റ്യാടി: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരന്റെ നൂറ്റി ഏഴാം ജന്മദിനം കുറ്റ്യാടി ലീഡർ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൻ ആഘോഷിച്ചു. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ലീഡർ സ്റ്റഡി സെന്റർ ചെയർമാൻ ബാപ്പറ്റ അലി സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻമാരായ മംഗലശ്ശേരി ബാലകൃഷ്ണൻ, ഗോപി കൂരാറ, എൻ.പി ദിനേശൻ, പി.പി ആലിക്കുട്ടി, ടി.സുരേഷ് ബാബു, സി.കെ.രാമചന്ദ്രൻ, എൻ സി.കുമാരൻ , രാഹുൽചാലിൽ, ടി.അശോകൻ, ഗോപി കൂരാറ, രവി നമ്പി യേലത്ത്, ഫാരീസ് കുറ്റ്യാടി, പി.കെ.വിനോദൻ, വി.പി.നിയാസ്, കെ.കെ റബാഹ്, എ.സി മജീദ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |